കൊല്‍ക്കത്തയില്‍ ആര്‍ജി കര് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വാദം പുനരാരംഭിച്ച് സുപ്രീം കോടതി. സുപ്രീം കോടതി സമർപ്പിച്ച കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
മകളുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് അതിജീവിതയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കുറ്റകൃത്യം നടന്ന സ്ഥലം മാറ്റിമറിച്ചെന്നും സിബിഐ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയായ സഞ്ജയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തില്‍ പങ്കുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.



