കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വാരാപിറയുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആമ്പലാർ വട്ടനാട്ട് സ്വദേശി വിഷ്ണുപ്രസാദ് ടി.യു (30) ആണ് അറസ്റ്റിലായത്. 2022 നവംബർ 1 മുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായി ജോലിചെയ്തുവരുന്നതിനിടെയണ് സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
കമ്പനിയുടെ ജിഎസ്ടി, ആദായനികുതി, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതായി കാണിച്ച് വ്യാജരേഖകൾ സൃഷ്ടിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഘടനയുടെ ഓഡിറ്റ് വിഭാഗമാണ് പ്രതിയുടെ സാമ്പത്തിക ലംഘനങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകി. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി.



