ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസമാണ് അണക്കെട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ അരുണിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മണിമലയാറ്റിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട നൻമ കൂട്ടവും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



