കിറ്റെക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാൻ നരാ ലോകേഷ് കൊച്ചിയിൽ; സാബു എം. ജേക്കബുമായി നിർണായക ചർച്ചതെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രപ്രദേശിലും പുതിയ അപ്പാരൽ പാർക്ക് സ്ഥാപിക്കാൻ കിറ്റെക്സ് ഗ്രൂപ്പിനെ ക്ഷണിക്കുന്നതിനായി ആന്ധ്രപ്രദേശ് മന്ത്രി നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിലെത്തി. ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ കിറ്റെക്സ് എം.ഡി സാബു എം. ജേക്കബുമായി സംഘം കൂടിക്കാഴ്ച നടത്തി. ആന്ധ്ര ടെക്സ്റ്റൈൽസ് മന്ത്രി എസ്. സവിത നേരത്തെ നടത്തിയ പ്രാഥമിക ചർച്ചകളുടെ തുടർച്ചയായാണ് നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള കൂടിക്കാഴ്ച. കിറ്റെക്സിനെപ്പോലുള്ള വൻകിട വ്യവസായങ്ങളെ ആന്ധ്രയിലേക്ക് എത്തിച്ച് നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇന്നത്തെ ചർച്ചയോടെ കിറ്റെക്സിന്റെ ആന്ധ്ര പ്രവേശനം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.



