ന്യൂഡൽഹി: ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ടായ (NIIF) രണ്ടാമത്തെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആദ്യ ഘട്ട സമാഹരണം പൂർത്തിയായി. ₹19,000 കോടി (2 ബില്യൺ ഡോളർ)യാണ് ആദ്യ ഘട്ടത്തിൽ സമാഹരിച്ചത്. ₹30,000 കോടി ലക്ഷ്യമിട്ടിരിക്കുന്ന ഫണ്ടിന്റെ 60 ശതമാനത്തിലധികം ഇതിനകം സമാഹരിച്ചതായി അധികൃതർ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സ്ഥാപന നിക്ഷേപകർക്ക് പുറമെ പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടിൽ പങ്കാളികളായിട്ടുണ്ട്. AustralianSuper, CPP Investments, Abu Dhabi Investment Authority (ADIA), Ontario Teachers’ Pension Plan, Temasek തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകർ ഫണ്ടിൽ പങ്കാളികളാണ്.ഏത് മേഖലകളിൽ നിക്ഷേപം?രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. എനർജി, ഗതാഗതം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് പുറമെ നഗര വികസനം, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ മേഖലകളിലും ഫണ്ട് നിക്ഷേപം നടത്തും.ദീർഘകാല അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് ആഭ്യന്തര-വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനം വേഗത്തിലാക്കുന്നതിനും പുതിയ ഫണ്ട് സഹായിക്കുമെന്നാണ് വിലയിരുത്തൽ.₹30,000 കോടി എന്ന മൊത്തം സമാഹരണ ലക്ഷ്യത്തിലേക്ക് ഫണ്ട് മുന്നേറുന്നതിനിടെ, ആദ്യ ഘട്ടത്തിൽ തന്നെ ₹19,000 കോടി സമാഹരിച്ചത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിലെ ആഗോള നിക്ഷേപകരുടെ താൽപര്യം വ്യക്തമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.


