ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ ക്രാഫ്റ്റണും ഐ.ഐ.ടി മദ്രാസും ചേർന്ന് ഇന്ത്യയിലെ അടുത്ത തലമുറ ഗെയിം ഡെവലപ്പർമാരെ പരിശീലിപ്പിക്കുന്നതിനായി KIGI Academy ആരംഭിച്ചു. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ ഗെയിം ഡെവലപ്‌മെന്റിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.ഐ.ഐ.ടി മദ്രാസിൽ നാല് മാസത്തെ ഓൺ-സൈറ്റ് പരിശീലനവും തുടർന്ന് ക്രാഫ്റ്റണിന്റെ ബെംഗളൂരു ആസ്ഥാനത്ത് രണ്ട് മാസത്തെ റെസിഡൻസി പ്രോഗ്രാമുമാണ് ഉണ്ടാകുക. ആദ്യ ബാച്ചിൽ 30 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. പഠനത്തോടൊപ്പം യഥാർഥ ഗെയിം നിർമ്മാണത്തിൽ നേരിട്ടുള്ള അനുഭവം നേടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.


