സ്പീക്കറുടെ ചായ സത്ക്കാരത്തിൽ കനിമൊഴി പങ്കെടുത്തത് ഇന്ത്യാ സഖ്യത്തിന്റെ ബഹിഷ്‌കരണത്തിനിടയിൽ ശ്രദ്ധേയമായി. അമിത് ഷായുടെ സാന്നിധ്യം കാരണമാണ് സത്ക്കാരം ബഹിഷ്‌കരിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ കനിമൊഴി പങ്കെടുത്ത വിവരം അറിയില്ലെന്നാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. രാഹുൽ ഗാന്ധിയും സത്ക്കാരത്തിൽ നിന്ന് വിട്ടുനിന്നു. അതേസമയം, മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ലോക്സഭയിലെത്തി. ലോക്സഭയിൽ അമിത് ഷാ എത്തിയെങ്കിലും രാജ്യസഭയിൽ എത്തിയില്ല. രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയും ചെയ്തു.



