ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തെ അട്ടിമറിക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ശ്രമം നടത്തിയതായി റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിൽ എടുത്തു. സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന വിവരത്തെ തുടർന്ന് പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ അന്വേഷണം ശക്തമാക്കി.



