
ആനയെ തടയാൻ കുഴിച്ച കിടങ്ങ് അപകടക്കെണിയായി
കാട്ടാനകളെ തടയാൻ വനംവകുപ്പ് നിർമിച്ച ഒന്നര കിലോമീറ്റർ നീളമുള്ള കിടങ്ങ് ഇപ്പോൾ പാക്കാനം ഇഞ്ചക്കുഴിയിലെ നാട്ടുകാർക്ക് ഭീതിയുണർത്തുന്ന ‘ജലബോംബായി’ മാറിയിരിക്കുകയാണ്. കുന്നിൻചരിവിലുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ താഴ്‌വാരത്തുള്ള 40-ഓളം കുടുംബങ്ങൾ ആശങ്കയിലാണ്.








