KND-LOGO (1)

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ബഹുമതികളിൽ ഒന്നിന് ഐഐടി ബോംബെയിലെ നാല് പ്രൊഫസർമാരെ തിരഞ്ഞെടുത്തു

ഇന്ത്യയിലെ സജീവ ശാസ്ത്രജ്ഞർക്കുള്ള ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ജെ.സി. ബോസ് ഗ്രാന്റിന് ഐഐടി ബോംബെയിലെ നാല് ഫാക്കൽറ്റി അംഗങ്ങൾ അർഹരായി. പ്രൊഫ. എം. രവികാന്ത്, പ്രൊഫ. ദീപാങ്കർ ചൗധരി, പ്രൊഫ. രുചി ആനന്ദ്, പ്രൊഫ. ദേബബ്രത മൈതി എന്നിവരെയാണ് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) തെരഞ്ഞെടുത്തത്. ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലകളിൽ ദീർഘകാലമായി നൽകിയ മികച്ച ഗവേഷണ സംഭാവനകളെ അംഗീകരിക്കുന്ന അഞ്ച് വർഷത്തെ ഈ ഗ്രാന്റ്, രാജ്യത്തെ ഏറ്റവും അഭിമാനകരമായ ഗവേഷണ അംഗീകാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.ഭൂകമ്പ പ്രതിരോധ ശേഷിയുള്ള അടിസ്ഥാനസൗകര്യ വികസനം, ആന്റിബയോട്ടിക് പ്രതിരോധത്തെക്കുറിച്ചുള്ള പഠനം, ആധുനിക രസതന്ത്രം, മരുന്ന് കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇവർ നടത്തിയ ഗവേഷണ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. ഗ്രാന്റിന്റെ ഭാഗമായി അഞ്ച് വർഷത്തേക്ക് പ്രതിവർഷം 25 ലക്ഷം രൂപയുടെ ധനസഹായവും ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പിന്തുണയും ലഭിക്കും. നാല് ഫാക്കൽറ്റി അംഗങ്ങൾക്കൊരുമിച്ച് ഈ അംഗീകാരം ലഭിച്ചതിലൂടെ ഗവേഷണ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഐഐടി ബോംബെയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.