പാലക്കാട്: കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി (KBIC) പദ്ധതിയുടെ ഭൂമിയെടുപ്പ് നടപടികൾ പൂർത്തിയാകാനിരിക്കെ, ഇതിനായി പ്രവർത്തിച്ചിരുന്ന കെബിഐസി ഡപ്യൂട്ടി കലക്ടർ (എൽഎ), സ്പെഷൽ തഹസിൽദാർ (എൽഎ) ഓഫിസുകൾ നിർത്തലാക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു. രണ്ട് ഓഫിസുകളിലായി ഉണ്ടായിരുന്ന 19 തസ്തികകൾ റദ്ദാക്കി ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ശേഷിക്കുന്ന 240 ഏക്കർ ഭൂമിയെടുപ്പ് നിലവിലുള്ള കിൻഫ്ര ലാൻഡ് അക്വിസിഷൻ ഓഫിസിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിനകം 1,380 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും, ആകെ 1,620 ഏക്കറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.



