വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ Jithin Bhaskar നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് പറയപ്പെടുന്ന ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് ജിതിൻ എന്നും, കേസിലെ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപീകരിച്ച ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. മുൻപ് അവസാനിപ്പിച്ച കേസ്, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം, വിവാദമായ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ സൃഷ്ടിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റോടെ രാഷ്ട്രീയ വിവാദവും ശക്തമായിരിക്കുകയാണ്.



