KND-LOGO (1)

തൃശൂര്‍ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

തൃശൂര്‍ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വെങ്ങാനല്ലൂർ നെല്ലിപ്പറമ്പിൽ സ്വദേശി അനീഷാണ് ആക്രമണത്തിനിരയായത്. അനീഷിന്‍റെ ഓട്ടോയും തല്ലി തകർത്തു. ഓട്ടം വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പരാതി.

ഓട്ടം വിളിച്ച യാത്രക്കാരന്‍റെ നേതൃത്വത്തില്‍ 15ലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.