KND-LOGO (1)

കേന്ദ്ര സർക്കാർ ജോലിക്ക് സുവർണ്ണാവസരം; യു.പി.എസ്.സി വഴി നിയമനം

ന്യൂഡൽഹി: ഭാരത സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായിയൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) അപേക്ഷ ക്ഷണിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.ആകെ മൂന്ന് വിഭാഗങ്ങളിലായുള്ള തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് ഡിപ്പാർട്ട്‌മെന്റിൽ ലൈവ്സ്റ്റോക്ക് ഓഫീസറിന് 8 ഒഴിവുകളുണ്ട്. ഡി.ആർ.ഡി.ഒ (പ്രതിരോധ മന്ത്രാലയം)യിൽ സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II തസ്തികയിൽ 7 ഒഴിവുകളുണ്ട്. ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സാംസ്കാരിക മന്ത്രാലയം)യിൽ അസിസ്റ്റന്റ് കീപ്പർ എന്ന തസ്തികയിൽ ഒരു ഒഴിവുണ്ട്.ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും, എസ്‌.സി/എസ്.ടി (SC/ST) വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാർക്ക് (PwBD) 45 വയസ്സുവരെ അപേക്ഷിക്കാം. ഓരോ തസ്തികക്കും അനുയോജ്യമായ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലൈവ്സ്റ്റോക്ക് ഓഫീസർ തസ്തികക്ക് ആനിമൽ ഹസ്ബൻഡറി/ഡയറിയിങ് വിഷയത്തിലുള്ള ബിരുദം ആവശ്യമാണ്. ജനറൽ കാറ്റഗറിക്ക് 100 രൂപയാണ് ഫീസ്. എസ്‌.സി/എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യു.പി.എസ്‌.സിയുടെ ഔദ്യോഗിക ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ORA) പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. upsconline.nic.in/ora എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. പോർട്ടലിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം കോമൺ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകുക. വിവരങ്ങൾ പരിശോധിച്ച ശേഷം ഫോം സമർപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ സന്ദേശം ലഭിക്കുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 1 ആണ്. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കുമായി യു.പി.എസ്‌.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.