KND-LOGO (1)

യോഗ്യത വിവാദം: കാലടി സർവകലാശാലയിൽ അഴിച്ചുപണി തുടങ്ങി

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നവരെ നീക്കാനുള്ള നടപടികള്‍ ശക്തമാക്കി വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്. ഇതിന്റെ ഭാഗമായി പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവായി. ബികോം യോഗ്യതയുള്ള എച്ച്. മുഹമ്മദ് ഹാരിസിനെ ഐടി ഹെഡ് സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍, പ്രസാധന പരിചയമില്ലാതെ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഫ. വി. ലിസി മാത്യുവിനെയും ഒഴിവാക്കി. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരിയുടെ കാലത്ത് നിയമിതരായ ഇവര്‍ക്ക് ആവശ്യമായ യോഗ്യതകളില്ലായ്മ മൂലം സര്‍വകലാശാലയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നാരോപണമുണ്ട്. പിഎസ്‌സി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ മറികടന്ന് അധ്യാപകര്‍ അധിക ചുമതലയായി ഈ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.