വയനാട്ടിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തിരച്ചിലിൽ ചാലിയാർ തീരത്ത് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി കളക്ഷൻ സെൻ്ററും തുറന്നു.
എൻഡിആർഎഫ്, വനംവകുപ്പ്, പൊലീസ്, തണ്ടർബോൾട്ട്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് ചാലിയാറിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍.



