പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കളും പാർലമെൻ്ററി നേതാക്കളും പോലീസും ഇടപെട്ട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്.
തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ചോദ്യങ്ങൾ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ചു.



