പത്തനംതിട്ടയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറ്റാർ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന കാട്ടുപന്നി ഇടിച്ച് താഴെ വീഴുകയായിരുന്നു. പ്രിയയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശം സ്ഥിരമായി കാട്ടുപന്നികളുടെ ശല്യമാണ്.



