KND-LOGO (1)

കരുവാരക്കുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

കരുവാരക്കുണ്ടയിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. കരുവാരകുണ്ടിലെ ഒലിപ്പുഴ, കല്ലൻപുഴ തുടങ്ങിയ നദികളിലും തോടുകളിലും മലവെള്ളപ്പാച്ചിൽ കാണപ്പെടുന്നു. കരുവാരകുണ്ട് മേഖലയിൽ കനത്ത മഴയാണ്. പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദിക്ക് കുറുകെയുള്ള പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങുന്നത് വരെ കടത്തിവിടരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായ ഈ പ്രദേശങ്ങളിലെ ചെറിയ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം കുത്തൊഴുക്കോടെ ഒഴുകി വരാറുണ്ട്. സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. മരത്തടികളും മറ്റ് അവശിഷ്ടങ്ങളും നദിയിൽ ഒഴുകുന്നു. ജോലിക്കും മറ്റുമായി പാലത്തിനപ്പുറത്തേക്ക് പോയവർക്ക് തിരിച്ചുവരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.