വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ചു കൊന്നുവനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 12 മണിക്ക് വാഹനമിടിച്ചു പരിക്കേറ്റ് മണിക്കൂറുകളോളം റോഡിൽ കിടന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് കുഴിച്ചു മൂടി.ദേശീയപാത ബൈപ്പാസിൽ ആക്കുളത്തിന് സമീപം കുഴിവിളയിലാണ് പുലർച്ചെ നടക്കാൻ ഇറങ്ങി നാട്ടുകാർ പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ കണ്ടത്തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചിട്ടും എത്തിയില്ലRRT മറ്റൊരു ജോലിയിൽ ആണെന്നും അത് കഴിഞ്ഞാൽ മാത്രമേ എത്തുകയുള്ളൂ എന്നും അറിയിച്ചുതുടർന്നാണ് നഗരസഭ ഷൂട്ടറെ എത്തിച്ച് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്ദേശീയപാതയിലെ മധ്യഭാഗത്തെ ഡിവൈഡറിൽ കിടന്ന പന്നിയെ വെടിവയ്ക്കാൻ പൊലീസ് അനുവദിച്ചില്ലരാഹുൽ ഗാന്ധിയുടെ റൂട്ടും ജനക്കൂട്ടവും കാരണവുമാണ് പോലീസ് അനുമതി നൽകാതിരുന്നത്12 മണിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ പന്നിയെ നഗരസഭ വാഹനത്തിലേക്ക് എത്തിച്ചുതുടർന്ന് പൗണ്ട്കടവിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് വെടിവച്ച് കൊന്ന് മറവ് ചെയ്തുനഗര പ്രദേശത്ത് കാട്ടുപന്നി എത്തിയതെങ്ങനെ എന്ന കാര്യത്തിൽ ആർക്കും ഉത്തരമില്ല



