KND-LOGO (1)

മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന റഷ്യന്‍ വംശജന്‍ റോമൻ ഫെഡോർട്സോവ് തന്‍റെ വലയില്‍ കുടുങ്ങിയ അസാധാരണ രൂപമുള്ള ജീവിയെ കണ്ട് അമ്പരന്നു. കാഴ്ചയില്‍ ഒരു മനുഷ്യന്‍റെ തലയ്ക്ക് സമാനമായിരുന്നു ജീവിയുടെ രൂപം. അതേസമയം മനുഷ്യ ഭാവനയില്‍ വരിഞ്ഞ ഏലിയന്‍ (അന്യഗ്രഹ) ജീവികകളുടെ രൂപത്തോടും അതിന് ഏറെ സാമ്യമുണ്ടായിരുന്നു. ആദ്യമായി വലയില്‍ കുടുങ്ങിയ അത്യപൂര്‍വ്വ ജീവിയെ കുറിച്ച് കൂടുതലറിയാനായി റോമന്‍ അതിന്‍റെ വീഡിയോ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. മനുഷ്യന്‍റെ തലയുടേതിന് സമാനമായ രൂപത്തിന് കണ്ണുകളും മൂക്കും വായുമൊക്കെയുണ്ട്. മുഖത്തിന് സമാനമായ ഭാഗത്താണ് ഇവ. പിന്‍ഭാഗം ഏതാണ്ട് മനുഷ്യന്‍റെ തലയുടെ ആകൃതിയിലുമാണ്. റോമന്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് റോമന്‍ ഇങ്ങനെ കുറിച്ചു, ‘ആപ്റ്റോസൈക്കിൾ, അല്ലെങ്കിൽ മിനുസമാർന്ന ഫ്രോഗ്ഫിഷ്. പിനാഗോറിഡേ കുടുംബത്തിലെ ഒരു ഇനം റേ-ഫിന്നിഡ് മത്സ്യമാണ് ആപ്റ്റോസൈക്ലസ് വെൻട്രിക്കോസസ്. വടക്കൻ പസഫിക് സമുദ്രത്തിലാണ് ഇവയെ പൊതുവെ കണ്ട് വരുന്നത്.’

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.