KND-LOGO (1)

561 കോടി നിക്ഷേപിച്ച് നാല് ബയോഗ്യാസ് പ്ലാന്റുകൾക്ക് മാരുതി സുസുക്കി

മാരുതി സുസുക്കി രാജ്യത്തെ ഉൽപ്പാദന ശാലകൾക്ക് ആവശ്യമായ പുനരുപയോഗ ഊർജം ഉറപ്പാക്കുന്നതിനായി ₹561 കോടി നിക്ഷേപിച്ച് നാല് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ഹരിയാനയിലെ ഖാർഖോദ പ്ലാന്റിൽ 2026-27 സാമ്പത്തിക വർഷത്തോടെ പ്രതിദിനം 10 ടൺ ശേഷിയുള്ള ബയോഗ്യാസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കും. മനേസർ യൂണിറ്റിലെ ബയോഗ്യാസ് ഉൽപ്പാദന ശേഷിയും പ്രതിദിനം 0.7 ടണ്ണായി ഉയർത്തിയിട്ടുണ്ട്. 2030-31ഓടെ പ്രതിദിനം 20 ടണ്ണിലധികം ബയോഗ്യാസ് ഉപയോഗിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സി.എൻ.ജി ഇറക്കുമതി കുറയ്ക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം വർധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.