KND-LOGO (1)

വാണി വിശ്വനാഥിന്റെ ‘ദ പെർഫക്ട് കം ബാക്ക്’; റൈഫിൾ ക്ലബ്ബിൽ നിറഞ്ഞാടി ‘ഇട്ടിയാനം’

മലയാളത്തിന്റെ ആക്ഷന്‍ ലേഡി വാണി വിശ്വനാഥ്. വാക്കിലും നോക്കിലും സ്‌ക്രീനിനെ ഭരിക്കുന്ന വാണി വിശ്വനാഥിനെ റൈഫിള്‍ ക്ലബില്‍ കാണാനാകും. ഇട്ടിയാനം എന്ന പ്രധാന കഥാപാത്രങ്ങളിലൊരാളായി സീനുകളിലെല്ലാം സിനിമയെ അനായാസം വാണി, തന്റേതാക്കി മാറ്റുന്നുണ്ട്. ചിത്രത്തിലെ സ്ലോ മോഷന്‍ ഇന്‍ട്രോ സീന്‍ മുതല്‍ അവസാനത്തിലെ തകര്‍പ്പന്‍ രംഗങ്ങള്‍ വരെ, ഇട്ടിയാനം എത്തുന്ന ഓരോ സീനും കാണികളെ ആവേശഭരിതരാക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ നായിക എന്ന വാണിയുടെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ആരും ഇതുവരെ വന്നിട്ടില്ലെന്നതിന്റെ സൂചനകള്‍ കൂടിയായിരുന്നു ആ കയ്യടികള്‍. എന്നാല്‍ റൈഫിള്‍ ക്ലബ് മുന്നോട്ടുപോകവേ മുന്‍ കഥാപാത്രങ്ങളുടെയൊന്നും ആവര്‍ത്തനമില്ലാതെ ഇട്ടിയാനം എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് സീനുകള്‍ ഉണ്ടെങ്കിലും, ഇട്ടിയാനം വേറെ ലെവലാണെന്ന് തന്നെ പറയാം. അതേസമയം, തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായി ആഷിഖ് അബു ഒരുക്കിയിരിക്കുന്ന റൈഫിള്‍ ക്ലബിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.