നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ കുറ്റവാളിയാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് മാറ്റണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. നടൻ റിയാസ് ഖാനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി സമ്പത്ത് പറഞ്ഞു. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്.
സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷമേ ഉണ്ടാകൂവെന്നും നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുണ്ട്. കേസ് തുടർന്നാൽ അത് തൻ്റെ കരിയറിന് തലവേദനയാകുമെന്നും രേവതി സമ്പത്ത് കൂട്ടിച്ചേർത്തു. സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു.



