KND-LOGO (1)

തൃശൂർ പൂരത്തിനും യന്ത്ര ആന? യന്ത്ര ആനകളെ സമർപ്പിച്ച നടിമാർ ആരൊക്കെ

നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ലക്ഷണമൊത്ത കൊമ്പൻ ഇനി ചിക്കമഗളൂരുവിലെ ക്ഷേത്രത്തിന് സ്വന്തം. വീരഭദ്ര എന്ന് പേരിട്ടിരിക്കുന്ന ഒരു യന്ത്ര ആനയെ സമർപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. യന്ത്ര ആനയ്‌ക്ക് മൂന്ന് മീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്ത് ലക്ഷം രൂപ ചിലവിട്ട് നിർമിച്ച ഈ ആനയെ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.ജീവനുള്ള ആനയെ പോലെ ഇത് കണ്ണുകൾ അടയ്‌ക്കുകയും തുറക്കുകയും ചെയ്യും. മാത്രമല്ല വലിയ ചെവികൾ ആടുകയും തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ശിൽപ്പ യന്ത്ര ആനയെ സമർപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ആനയെ വാടകയ്‌ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമർപ്പിച്ചത്. നടിയുടെ ഈ നീക്കത്തിന് അഭിനന്ദിച്ച് നിരവധി മൃഗസ്നേഹികളുടെ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്.ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളിൽ യന്ത്ര ആനകളായെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടി പാർവതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നൽകിയിരുന്നു. കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണിയും എത്തിയിരുന്നു. മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേർന്നാണ് താരം യന്ത്ര ആനയെ സംഭാവന ചെയ്തത്.നടി വേദിക കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ആനയെ നടയിരുത്തിയിരുന്നു. പെറ്റ സംഘടനയ്‌ക്ക് വേണ്ടിയാണ് വേദിക കണ്ണൂരിലെ എടയാർ വടക്കുമ്പാട് ശിവവിഷ്ണു ക്ഷേത്രത്തിലേക്ക് വേദിക ആനയെ നൽകിയത്. ബോളിവുഡ് നടി ആദാ ശർമ്മയും ഒരു ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ചിരുന്നു

ജീവനുള്ള ആനകളെ സ്വന്തമാക്കുകയോ വാടകയ്‌ക്ക് എടുക്കുകയോ ചെയ്യരുത് എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് യന്ത്ര ആനയെ സംഘടന നടയിരുത്തിയതെന്ന് പെറ്റ ഭാരവാഹികൾ നേരത്തെ പറഞ്ഞിരുന്നു. ഈ സന്ദേശത്തിന് കൂടുതൽ ജനപ്രിയത കിട്ടാൻ വേണ്ടിയാണ് നടികളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. ഇതോടെ കൂടുതൽ ക്ഷേത്രങ്ങളിൽ യന്ത്ര ആനകൾ എത്തുമെന്ന പ്രതീക്ഷയിലാണ് പെറ്റ

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.