വത്തിക്കാന്‍: വത്തിക്കാനിലെ ഉന്നത പദവികളിൽ ഒന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ ഒരു വനിതയെത്തുന്നത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലചുമതലയുള്ള ‘കൂരിയ’യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സിസ്റ്റർ ബ്രാംബില്ലയ്ക്ക്. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സി. ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ-പ്രീഫെക്ട്) കര്ദിഏഞ്ചല് ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്‍പ്പിക്കല്‍ ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്.



