കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ അധ്യാപികയുടെ കിടിലൻ ഡാൻസ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. മൈക്രോ ബയോളജി എച്ച്.ഒ.ഡി പാർവ്വതി വേണുവാണ് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് വൈറലായിരിക്കുന്നത്.പുഷ്പ 2-വിലെ ‘പീലിങ്സ്’ എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് അധ്യാപികയും വിദ്യാർഥിനികളും ചുവടുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം എഴുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്. ദേശീയ മാധ്യമങ്ങളടക്കം അധ്യാപികയുടെ ഡാൻസ് വാർത്തയാക്കി.
സംഭവം വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘എന്തുകൊണ്ട് ഞങ്ങളുടെ കോളേജിൽ ഇങ്ങനെയൊരു എച്ച്.ഒ.ഡി ഇല്ല’, ‘ഇതൊക്കെയാണ് കോളേജ് ജീവിതത്തെ അവിസ്മരണീയമാക്കുന്നത്’, ‘എച്ച്.ഒ.ഡി=ഹെഡ് ഓഫ് ഡാൻഡ്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിദ്യാർഥിനികളെ കവച്ചുവെയ്ക്കുന്നതാണ് ടീച്ചറുടെ ഡാൻസ് എന്നാണ് കാഴ്ചക്കാരുടെ പൊതുവായ അഭിപ്രായം.



