KND-LOGO (1)

ട്രംപ് പ്രഖ്യാപിച്ച എഐ കരാർ: സാങ്കേതികവിദ്യാ മേധാവികളിൽ ‘സ്വയം നിയന്ത്രണം’ ലക്ഷ്യം

അമേരിക്കയിലെ പ്രമുഖ ടെക്-എഐ കമ്പനികളുടെ മേധാവികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സുരക്ഷിത വികസനത്തിനായി “ധാർമ്മികമായി ബാധകമായ” സംയുക്ത പ്രതിബദ്ധതയിൽ ഒപ്പുവെച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ പ്രമുഖ ടെക് എക്സിക്യൂട്ടീവുകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. പുതിയ എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുമ്പോൾ കമ്പനികൾ സ്വയം സുരക്ഷാ നിയന്ത്രണങ്ങളും ഓഡിറ്റുകളും നടപ്പാക്കുന്നതിനുള്ള ചട്ടക്കൂടാണ് കരാറിൽ മുന്നോട്ടുവയ്ക്കുന്നത്. പരിശീലന ഘട്ടത്തിലെ ആഭ്യന്തര സുരക്ഷാ നിരീക്ഷണം, അതിന്റെ പ്രവർത്തനം പരിശോധിക്കുന്ന ആഭ്യന്തര സംഘം, സ്വതന്ത്ര ബാഹ്യ ഓഡിറ്റ്, സുരക്ഷാ റിപ്പോർട്ടുകൾ പരിശോധിക്കുന്ന സ്വതന്ത്ര ബോർഡ് എന്നിങ്ങനെ നാല് തലത്തിലുള്ള നിയന്ത്രണങ്ങളാണ് രേഖയിൽ പറയുന്നത്. എന്നാൽ കരാറിന് നിയമപരമായ ബാധ്യതകളോ നിർബന്ധിത നടപ്പാക്കൽ സംവിധാനങ്ങളോ ഇല്ലെന്നും ഇത് സ്വമേധയാ ഉള്ള പ്രതിബദ്ധതയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാറിൽ സർക്കാർ നിയന്ത്രണ ഏജൻസികളുടെ നേരിട്ടുള്ള പങ്കാളിത്തമോ സ്വതന്ത്ര വിലയിരുത്തലുകളുടെ ഫലങ്ങൾ പൊതുജനങ്ങൾക്ക് നിർബന്ധമായും പുറത്തുവിടണമെന്ന വ്യവസ്ഥയോ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനികൾക്ക് വിലയിരുത്തലുകൾ നടത്തുന്നവരെയും മേൽനോട്ട സമിതികളെയും സ്വയം തിരഞ്ഞെടുക്കാനും ഫലങ്ങൾ പ്രസിദ്ധീകരിക്കണമോ എന്ന് തീരുമാനിക്കാനും കഴിയുന്ന രീതിയിലാണ് കരാർ. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി തുടങ്ങിയ പ്രമുഖ ടെക് നേതാക്കളുമായി ട്രംപ് നടത്തിയ ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. കർശനമായ സർക്കാർ നിയന്ത്രണങ്ങൾ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന നിലപാടാണ് സാങ്കേതികവിദ്യാ മേഖലയിൽ നിന്നുള്ള പല പ്രമുഖരും നേരത്തെ ഉയർത്തിയത്. കരാർ വ്യവസായമേഖലയ്ക്ക് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള തുടക്കമാണെന്നും അമേരിക്കൻ ജനതയ്ക്ക് എഐ സാങ്കേതികവിദ്യയിൽ വിശ്വാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സക്കർബർഗ് പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.