ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം. നിലമ്പൂരിലേക്കുള്ള അവസാന തീവണ്ടിയുടെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷൊർണൂർ സ്റ്റേഷൻ മേധാവിയെ യാത്രക്കാർ ഉപരോധിച്ചു.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വൈകി ഓടുന്നതിനാല്‍ നിലമ്പൂരിലേക്കുള്ള ട്രെയിന്‍ നഷ്ടപ്പെടുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. വൈകീട്ട് 7.47ന് ഷൊര്‍ണൂരില്‍ എത്തേണ്ട ട്രെയിന്‍ കഴിഞ്ഞ ദിവസം 8.20നാണ് ഷൊര്‍ണൂരില്‍ എത്തിയത്. അപ്പോഴേക്കും നിലമ്പൂരിലേക്കുള്ള അവസാന ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. മിക്ക ദിവസങ്ങളിലും ഇതാണ് സാഹചര്യമെന്ന് യാത്രക്കാര്‍ പറയുന്നു.



