തിരുവനന്തപുരം മെട്രോ: 27 സ്റ്റേഷനുകൾ, 31 കിലോമീറ്റർ പാത; ആനയറയിലും പാപ്പനംകോടും മൊബിലിറ്റി ഹബ്ബുകൾതിരുവനന്തപുരം മെട്രോയുടെ ഒന്നാം ഘട്ടത്തിനായുള്ള വിശദമായ പദ്ധതി രേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ ദൂരത്തിൽ 27 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. പാത പൂർണമായും എലിവേറ്റഡ് രീതിയിലായിരിക്കും. പദ്ധതിക്ക് ഏകദേശം ₹8,000 കോടി ചെലവ് പ്രതീക്ഷിക്കുന്നു.കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഈഞ്ചക്കൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ മെട്രോ ബന്ധിപ്പിക്കും. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം 20 ഏക്കറിൽ മെട്രോ യാർഡും അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കാനും പദ്ധതിയുണ്ട്.ആനയറയിൽ വൻ മൊബിലിറ്റി ഹബ്ദേശീയപാത 66, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം വിമാനത്താവളം, പാർവതി പുത്തനാർ ജലപാത എന്നിവയുടെ സാമീപ്യം കണക്കിലെടുത്താണ് ആനയറയെ പ്രധാന മൾട്ടിമോഡൽ ഗതാഗത കേന്ദ്രമായി വികസിപ്പിക്കുന്നത്. മെട്രോ, റോഡ്, റെയിൽ, വ്യോമ, ജല ഗതാഗത സംവിധാനങ്ങളെ ഇവിടെ ഏകോപിപ്പിക്കാനാണ് ലക്ഷ്യം.തെക്കൻ മേഖലകളായ നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോയിലേക്ക് മാറുന്നതിനായി ‘പാർക്ക് ആൻഡ് റൈഡ്’ സംവിധാനവും ഒരുക്കും.



