KND-LOGO (1)

ഏറ്റവും വേഗതയേറിയ ഇന്ത്യൻ മോട്ടോർസൈക്കിൾ;അൾട്രാവയലറ്റ് എഫ്99

ഡിസംബർ ഒന്നിന് പൂനെ ആംബി വാലിയിലെ ട്രാക്കിൽ കാൽ മൈൽ ദൂരം 10.712 സെക്കന്റിൽ Ultraviolette F99 രണ്ടു ചക്രങ്ങളിൽ പറന്നുതാണ്ടിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്നതാണ് ഈ നേട്ടം. എഫ്.എം.എസ്.സിഐ സ്ഥിരീകരിച്ച ഈ റെക്കോർഡ്, വാലി റണ്ണിൽ അൾട്രാവയലറ്റ് മറികടന്നത്, പന്തയം വച്ച് വെറും രണ്ടു മാസത്തിനുള്ളിൽ!റെക്കോർഡ് തേടിയുള്ള കുതിപ്പ് അൾട്രാവയലറ്റ് അവസാനിപ്പിച്ചിട്ടില്ല. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഒരു ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന ടോപ് സ്പീഡ് തേടി വീണ്ടും എഫ്99 ട്രാക്കിലിറങ്ങും.പഴുതുകളില്ലാത്ത ടെക്നോളജി വൈഭവമായി എതിരാളികൾ പോലും സമ്മതിക്കുന്ന അൾട്രാവയലറ്റ് എഫ്99 പൂർണമായും ഇന്ത്യയിൽ തന്നെ ഗവേഷണം നടത്തി, എൻജിനീയറിങ് നടത്തി വികസിപ്പിച്ച മോട്ടോർസൈക്കിളാണ്. ഭാവിയുടെ കരുത്ത് ഇപ്പോൾ തന്നെ ആസ്വദിക്കാൻ അവസരം നൽകുന്ന ഈ വാഹനം, ഒരു പുത്തൻ തലമുറ ഇലക്ട്രിക് പവർട്രെയിനിലാണ് പ്രവർത്തിക്കുന്നത്. ഷാസി, ബാറ്ററി പാക്ക് എല്ലാം വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെ.ഇലക്ട്രിക് വാഹന നിർമ്മാണ സാങ്കേതികവിദ്യയിലെ തന്നെ ഏറ്റവും പുതിയ സങ്കേതകങ്ങൾ പ്രയോജനപ്പെടുത്തിയാണ് എഫ്99 നിർമ്മിച്ചിരിക്കുന്നത്. കാർബൺ ഫൈബർ എക്സോസ്കെലട്ടൺ, കാർബൺ ഫൈബർ ബാറ്ററി പാക്ക്, 400V ബാറ്ററി ആർക്കിടെക്ച്ചർ, ലിക്വിഡ് കൂൾഡ് ഡ്രൈവ് ട്രെയിൻ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകൾ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. വെറും മൂന്നു സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും 10 സെക്കന്റിൽ താഴെ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയുന്ന എഫ്99, പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വെക്കുന്ന ശക്തമായ ഉദാഹരണം കൂടെയാണ്.ഇന്ത്യയിലെ കഴിവും അറിവും ഉപയോഗിച്ച് നിലവിലെ രീതികൾ മാറ്റിമറിക്കുകയാണ് അൾട്രാവയലറ്റ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ നാരായൺ സുബ്രഹ്മണ്യം പറയുന്നു. ഇന്ത്യക്കും അൾട്രാവയലറ്റിനും ഒരുപോലെ അഭിമാനമാണ് ഈ നിമിഷം. പെർഫോമൻസ് വാഹനങ്ങൾ എന്നാൽ നമ്മൾ പാശ്ചാത്യരെയാണ് ഇതുവരെ ഉദ്ദേശിച്ചിരുന്നത്. എഫ്99 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിൾ ആയതോടെ ഇന്ത്യയുടെ ഡിസൈൻ, എൻജിനീയറിങ് പാഠവത്തിന് കൂടുതൽ അംഗീകാരം ലഭിക്കുകയാണെന്നും അദ്ദേഹം പറയുന്നു.പുതിയ റെക്കോർഡ് ഇന്ത്യയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നവീനമായ ആശയങ്ങൾ സൃഷ്ടിക്കാൻ കരുത്താകുമെന്നാണ് അൾട്രാവയലറ്റ് സി.റ്റി.ഒ, നിരഝ് രാജ്മോഹൻ പറയുന്നത്. “ഇന്ത്യൻ വാഹന നിർമ്മാതാക്കൾ സ്വയം ഏർപ്പെടുത്തിയ ഒരു പരിധിക്ക് ഉത്തരം നൽകുകയാണ് ഈ റെക്കോർഡ് പ്രകടനത്തിലൂടെ അൾട്രാവയലറ്റ് ചെയ്തത്. എഫ്99 പോലെ ഒരു മോട്ടോർസൈക്കിളിന് സാങ്കേതികവിദ്യ ഒരുക്കുന്നത് എളുപ്പമല്ല. കൃത്യത, നവീനത, എയ്റോഡൈനാമിക്സിലെ പെർഫെക്ഷൻ, സ്ട്രക്ച്ചറൽ എൻജിനീയറിങ്, ബാറ്ററിയെക്കുറിച്ചുള്ള അറിവ്, വെഹിക്കിൾ ഇലക്ട്രോണിക്സ് ഇതെല്ലാം പ്രധാനപ്പെട്ടതാണ്. മാസങ്ങളായി ഞങ്ങൾ ഈ പ്രോജക്റ്റിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു.”

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.