KND-LOGO (1)

സൂപ്പർ ഹീറോസ് ആയി സുരേഷ് ഗോപിയും ജോർജ് കുര്യനും

വലിയ രാഷ്ട്രീയ പോരിന് വഴിവെച്ച വഖഫ് നിയമ ഭേദഗതിയിൽ ഒടുവിൽ സൂപ്പർ ഹാപ്പി പ്ലോട്ട് ട്വിസ്റ്റ് . പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു ..അതെ ഇപ്പോൾ ഈ സിനിമ വാചകം ഏറ്റവും കൂടുതൽ ചേരുന്നത് മറ്റാർക്കും അല്ല അത് നമ്മുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് തന്നെയാണ് . കടുത്ത പ്രധിഷേധത്തിന് ഒടുവിൽ വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസ്സായി . ഇപ്പോൾ രാജ്യസഭയിൽ സൂപ്പർ ഹീറോകളായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയും ജോർജ് കുര്യനും .കെസിബിസിയും സിബിസിഐയും എല്ലാം ഒരുപോലെ പ്രസ്‍താവനയിലൂടെ ആവശ്യപ്പെട്ട വഖഫ് നിയമ ഭേദഗതിയെ എതിർക്കാൻ കേരളത്തിൽ നിന്നുള്ള 20 ൽ 19 എംപിമാർ തീരുമാനിച്ചപ്പോൾ അവിടെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തൃശൂരിന്റെ മണിമുത്ത് സുരേഷ് ഗോപി മാത്രം ഉണ്ടായിരുന്നുള്ളു അവിടെ മുനമ്പത്തിന്റെ ജനങ്ങളുടെ സ്വന്തം പ്രതിനിധി വാലും ചുരുട്ടി ഒരു മൂലക്ക് ഇരുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിച്ചത് . മുനമ്പം ജനതയെ സിപിഎം ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ എണ്ണൂറിലധികം പേരെ കൊന്നൊടുക്കിയ പാർട്ടിയാണ് സിപിഎം. മുനമ്പത്തെ 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി വഞ്ചിച്ചിരിക്കുയാണ്. ഇവർ രൂപീകരിച്ച രാമചന്ദ്രൻ നായർ കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു. നീങ്ങൾ സൃഷ്ടിച്ച പ്രമേയം മുക്കുകയല്ല, കേരള ജനത ചവിട്ടി താഴ്ത്തും. അതിന് ഹിന്ദു- കൃസ്‌ത്യാനി -മുസ്ലീം എന്ന ഭേദമില്ലെന്നും ചവിട്ടി താഴ്ത്തിയിരിക്കുമെന്നും സുരേഷ് ഗോപി ആഞ്ഞടിച്ചു.ഭാരതത്തിലെ പൗരന്മാരുടെ നില നില്പിനെ തന്നെ ഭാവിയിൽ ബാധിച്ചേക്കാവുന്ന ഒന്നാണ് വഖഫ് ബോർഡിൻറെ അധികാരങ്ങൾ…ഇന്ന് ഞാനും നിങ്ങളുമുറങ്ങുന്ന വീട് പോലും തങ്ങളുടേതാണെന്ന അവകാശ വാദം ഉന്നയിച്ചാൽ ഇറങ്ങി കൊടുക്കേണ്ടി വരുമെന്നുള്ളപ്പോൾ തീർച്ചയായും സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗിന് ജോൺ ബ്രിട്ടാസ് മാത്രമല്ല പ്രതിപക്ഷം മൊത്തത്തിൽ അർഹരാണ് . പാർലമെന്റിൽ മലയാളത്തിൽ സംസാരിക്കാനുള്ള അനുവാദം വാങ്ങി സുരേഷ് ഗോപി വെച്ച് കാച്ചിയ മാസ്സ് ഡയലോഗുകൾ ശെരിക്കും കേരള ജനത പറയാൻ ആഗ്രഹിച്ചതാണ് . ശെരിക്കും കേരള ഭരണപക്ഷത്തിന്റെ മുഖത്തടിച്ച പ്രതീതിയായിരുന്നിരിക്കും കേരള ജനതയ്ക്കു . വഖഫ്ന്റെ ഹിന്ദു ഭൂമി അധിനിവേശം ഉൾപ്പെടെ പുറത്തു വന്നിട്ടും മതപരമായ കാര്യങ്ങളിൽ ബിജെപി സർക്കാർ അനാവശ്യമായ ഇടപെടൽ നടത്തുന്നു എന്നാണ് പ്രതിപക്ഷമൊന്നടങ്കം ആരോപണം ഉന്നയിച്ചത് . ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്ന ഈ നിയമം എങ്ങനെ ഇവർ അനുകൂലിച്ചു എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ് . അതിൽ എന്ത് അജണ്ടയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നതും ചോദ്യമാണ് . എന്തുകൊണ്ടാണ് കണ്ടടമെല്ലാം തീറെഴുതി കിട്ടാനുള്ള നിയമം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇല്ലാത്തത് ? അത്തരമൊരു കാര്യത്തിൽ ഗൗരവകരമായ ചർച്ച നടക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ റെപ്രെസെന്റ് ചെയ്യുന്ന എംപിയുടെ കുറ്റം കണ്ടു പിടിക്കാൻ ആണ് ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരിക്കുന്ന എം പി ബ്രിടാസ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകന്റെ ആളുകൾക്ക് ഭാരതം തീറെഴുതി കൊടുക്കാമെന്നു അദ്ദേഹം ചിന്തിക്കുന്നോ എന്ന് പറയാനും പറ്റില്ല … മുനമ്പത്തെ ജനതയ്ക്കു വാക്ക് നൽകി പോയ കേരളത്തിലെ പ്രതിപക്ഷ എംപിമാർ സഭയിലെത്തിയപ്പോൾ മൗനം പാലിച്ചത് നമ്മൾ കണ്ടതാണ് . വീണിടം വിഷ്ണുലോകമാക്കുക എന്നൊക്കെ പറയുംപോലെ തോന്നിയ സ്ഥലം ഞമ്മന്റാതാക്കുക എന്ന നിയമമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പൊളിച്ചെഴുതുന്നത് . കോടതിക്ക് പോലും എതിർക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനം .. ഹിന്ദു സ്ഥലങ്ങൾ സ്വന്തമാണെന്നു അവകാശപ്പെടുന്ന പ്രസ്ഥാനത്തിന് കേന്ദ്രം മൂക്ക് കയറിട്ടു കഴിഞ്ഞു . അതിപ്പോ ബ്രിട്ടാസ്സിനെ പോലുള്ളവർ അനുകൂലിച്ചാലും പ്രതികൂലിച്ചാലും . ഇൻഡി സഘ്യത്തിനൊപ്പം നിന്ന് രാജ്യത്തെ കാലുവാരാനുള്ള പരിപാടി ഗുധാ ഹവ്വ .ഇനി സുരേഷ് ഗോപിയെ പോലെ തന്നെ ജനങ്ങൾക്ക് വേണ്ടി ശബദം ഉയർത്തിയ മറ്റൊരു സൂപ്പർ ഹീറോയാണ് ജോർജ് കുര്യൻ. കെ.എം.മാണിക്ക് ശേഷം ക്രൈസ്തവരുടെ ഇടയിൽ സ്വാധീനമുള്ള ഒരു ക്രൈസ്തവ നേതാവ് ഇല്ലായെന്ന കുറവ് ഇനി ഇല്ല . കാരണം ജോർജ് കുര്യൻ തല ഉയർത്തി വിളിച്ചു പറഞ്ഞു ഞാൻ ഒരു ക്രിസ്റ്റിയാനിയാണ് ആൺ എന്. കേരളത്തിലെ എംപിമാര്‍ മതസൗഹാര്‍ദത്തെ കുറിച്ച് സംസാരിച്ചപ്പോൾ ക്രിസ്ത്യാനികൾ നേരിടുന്ന പ്രശ്നങ്ങൾ ഞാൻ ക്രിസ്റ്റിയാനിയാണെന്നുറക്കെ പറഞ്ഞുകൊണ്ട് ജോർജ് കുര്യൻ ക്രിസ്ത്യാനികൾക്ക് വേണ്ടി വാദിച്ചു .ഓരോ ക്രിസ്റ്റിയാനിയും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു .മതസൗഹാർദ്ദം വിളമ്പുന്ന ഇടതു-വലതു പക്ഷം മറന്ന ചിലത് അദ്ദേഹം ഓർമ്മപ്പെടുത്തി . കോട്ടയത്ത് ക്രിസ്മസ് കരോളിന് നേരെ ആക്രമണം നടത്തികൊണ്ടുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മതസൗഹാര്‍ദത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു . ഇടുക്കി ബിഷപ്പിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പ് പരാജയത്തെ തുടര്‍ന്ന് ആക്രമിച്ചു . ഇവരാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിക്കുന്നു എന്ന് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ഇഷ്ടപ്പെടാത്തതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കാണിച്ചു കൂട്ടുന്ന നെറികേടുകൾ അദ്ദേഹം സഭയിൽ തുറന്നു കാട്ടി .ഓരോ ക്രിസ്ത്യാനികൾക്കും പറയാനുള്ളത് അദ്ദേഹം പറഞ്ഞുവെച്ചു . സുരേഷ്‌ഗോപിയും ജോർജ് കുര്യനും കേരളം ജനതയുടെ ശബ്ദമായി താരങ്ങളായി മാറിക്കൊണ്ട് ഇരിക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഇപ്പോൾ പ്രതിപക്ഷം . സത്യം പറഞ്ഞ പോയ കിളി ഇപ്പോഴും തിരിച്ചു വന്നിട്ടുണ്ടാകില്ല . മുനമ്പം ജനതക്ക് രക്ഷകനായി സുരേഷ് ഗോപി മാറിയപ്പോൾ അതേസമയം അവിടെ ഒരു താണ്ഡവും നടന്നു .മറ്റൊന്നും അല്ല അത് നമ്മുടെ സുരേഷ് അണ്ണനെ ബ്രിട്ടാസ് അണ്ണൻ ചുമ്മാ അങ്ങ് പോയി ചൊറിഞ്ഞു ..പിന്നെ അങ്ങോട്ട് ടമാർ പടാർ …. എമ്പുരാന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങളിലാണ് സുരേഷ് ഗോപി സംസാരിച്ചത്.എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ജോൺ ബ്രിട്ടാസ്സിന്റെ ഉപമയായിരുന്നു ഇതിനാസ്പദം. വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയൽ സംസാരിക്കുകയായിരുന്നു എം പി ജോൺ ബ്രിട്ടാസ്. തൃശൂരിൽ ഒരു അബദ്ധം പറ്റിയെന്നുെ നേമം പോലെ ബിജെപിയുടെ ലോകസഭ അക്കൗണ്ടും പൂട്ടിക്കുംമെന്നും സുരേഷ്ഗോപി എം.പിയെ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് ഉപമിക്കുകയും ചെയ്ത ജോൺ ബ്രിട്ടാസ് ഇതുപോലുള്ള മുന്നമാരെ തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്നും പറഞ്ഞു. ഇതിനുള്ള സുരേഷ് ഗോപി എം പിയുടെ മറുചോദ്യങ്ങളിൽ ബ്രിട്ടാസ്സിന്റെ വാ അടഞ്ഞു . വാ അടയാനുള്ളത് തന്നെയാണ് സുരേഷ് ഗോപി ചോദിച്ചതും ,എങ്ങനെ മറുപടി നൽകാൻ കഴിയുമെന്നാണ് … അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു .ജോണ്‍ ബ്രിട്ടാസ് എമ്പുരാന്‍ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ‘ടിപി 51’ എന്ന സിനിമ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ഞാന്‍ ചോദിക്കുകയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ? കേരളത്തിലെ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഈ രണ്ട് സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടോ? അങ്ങനെ ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ അവര്‍ക്ക് എമ്പുരാന് വേണ്ടി അലറി വിളിക്കാം. എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ക്ക് മുകളില്‍ സെന്‍സര്‍ ചെയ്യാനുള്ള പ്രഷര്‍ ഉണ്ടായിരുന്നില്ല.സത്യം പറഞ്ഞ ഇങ്ങനെയൊരു പ്രതികരണം തന്നെയല്ലേ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരുന്നത് . പുറത്തു വല്ലതും ആയിരുന്നേൽ ഇത്ര ക്ഷമ ഉണ്ടാകുമായിരുന്നോ എന്നത് സംശയമാണ് .രാജ്യം നേരിടുന്ന ഒരു അപകടം ,രാജ്യത്തെ അപകടത്തിലേക്കെത്തിക്കാവുന്ന ഒരു സംഭവത്തെ കുറിച്ചുള്ള, രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട ഒരു ചർച്ചയിൽ പോലും വ്യക്തി വൈരാഗ്യം തീർക്കാൻ ആണ് ബ്രിടാസ് ശ്രമിച്ചത് .എന്തൊക്കെ ആയാലും സുരേഷ് ഗോപിയും ജോർജ് കുര്യനും ജന മനസിൽ ഇടം നേടി കഴിഞ്ഞു ..ഈ 2 ദിവസം കൊണ്ട് സത്യം എന്തെന്ന് ജനങ്ങൾ അറിഞ്ഞു …അല്ല അറിയിച്ചു .ഇനിയും ജനങളുടെ കണ്ണിൽ പൊടി ഇട്ടിട്ട് പോകാമെന്നുള്ള ഉദ്ദേശമൊന്നും നടക്കില്ല മക്കളെ…പല നാൾ കള്ളൻ ….ഒരു നാൾ പിടിയിൽ ….. അല്ല പിടിക്കപ്പെട്ടു … ജസ്റ്റ് റിമെംബേർ ദാറ്റ് …….

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.