KND-LOGO (1)

ഭക്ഷണം ആണെന്നു കരുതി സ്രാവ് ക്യാമറ വിഴുങ്ങുകയും തുടർന്ന് അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലായതോടെ തുപ്പുകയും ചെയ്യുന്നു.

കടൽജീവികളിൽ ഏറെ അപകടകാരികളായ ജീവികളിൽ ഒന്നാണ് സ്രാവുകൾ. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. തീർത്തും അപ്രതീക്ഷിതമായി ഭക്ഷണമാണെന്ന് കരുതി ഒരു സ്രാവ് വിഴുങ്ങിയ ക്യാമറക്കുള്ളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.അമേസിങ് നേച്ചർ എന്ന എക്സ് ഹാൻഡിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ ഒരു സ്രാവിന്റെ വായയുടെ ഉൾഭാഗം ആണ് ഉള്ളത്. ഈ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച് ഫെബ്രുവരി 9 -ന് ഒരുകൂട്ടം മുങ്ങൽ വിദഗ്ധർ സ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.