ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി 60 വിക്ഷേപണം വിജയം. സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി.ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. ഡോക്കിംഗ് നടക്കുക ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്നത്.നാലാംഘട്ടത്തിൽ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പിഒഇഎം പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്, കൂടാതെ ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്ന വാൾക്കിംഗ് റോബോട്ടിക് ആർമും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സ് പേ ലോഡുംഅതിൽ ചിലതാണ്.



