KND-LOGO (1)

എന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം, SFI-ക്കാര്‍ ശ്രമിച്ചത് കേരളത്തെ അപമാനിക്കാന്‍’

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രതിഷേധത്തിൽ എസ്.എഫ്.ഐ.ക്കെതിരെ വിമർശനം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനായിരുന്നു പ്രവർത്തകരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച (ഡിസംബർ 17) കേരള സർവകലാശാല കാമ്പസിൽ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണർക്കെതിരെ ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.

സെമിനാർ നടക്കുന്ന ഹാളിന്റെ വാതിലുകൾക്ക് മുന്നിൽ കുത്തിയിരുന്ന്, ഗവർണറെ പുറത്തുപോകാൻ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. എന്നാൽ ഇതൊക്കെ വെറും പ്രഹസനമാണെന്ന് ഗവർണർ പറഞ്ഞു. ‘എന്നെ ഭയപ്പെടുത്താൻ കഴിയില്ല എന്ന് അവർക്കറിയാം. അതുകൊണ്ടാണ് പരിപാടി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് കടന്നുകളഞ്ഞത്. പോലീസും അവരെ സഹായിച്ചു. എസ്.എഫ്.ഐ. നേതാക്കൾക്കറിയാം അവരെയെല്ലാം എനിക്ക് തിരിച്ചറിയാൻ കഴിയുമെന്ന്. അതുകൊണ്ടാണ് അവർ പിൻവാങ്ങിയത്’, ഗവർണർ പറഞ്ഞു.’എസ്.എഫ്.ഐ. നേതാക്കൾക്കളെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ. എന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് അവർക്കും അറിയാം. അതുകൊണ്ടാണ് പ്രതിഷേധം കാണിച്ച് അവർ പുറത്തുനിന്നുവന്ന ഡെലിഗേറ്റുകളെ ഭയപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയ പ്രതിനിധികൾക്ക് മുന്നിൽ അവർ കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്,’ ഗവർണർ ആരോപിച്ചു. സർവകലാശാല വി.സി. നിയമനങ്ങളിൽ ഗവർണർ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. ഗവർണർക്ക് നേരെ പ്രതിഷേധവുമായി കാമ്പസിലെത്തിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.