എഡിജിപി അജിത് കുമാർ ദത്തത്രേയ ഹൊസബളേയുമായി യോഗത്തെക്കുറിച്ചുള്ള ചർച്ചയിൽ ആർഎസ്എസിന് അതൃപ്തി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ആര്‍എസ്എസ് പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍കാര്യവാഹിന്റെ സന്ദര്‍ശനം രാഷ്ട്രീയ വിവാദമായതില്‍ ദേശീയ നേതൃത്വം വിവരം തേടി. വിവിധ മേഖലകളിലുള്ളവരെ കണ്ട സന്ദര്‍ശനം വിവാദമായതാണ് പരിശോധിക്കുക. വിവാദങ്ങളില്‍ ആര്‍എസ്എസ് പ്രതികരിച്ചേക്കുമെന്നാണ് സൂചന.
ആര്‍എസ്എസ് ദേശീയ നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരോട് കൂടിക്കാഴ്ച നടത്തുന്നത് പതിവ് കാര്യമാണെന്നും കേരളത്തില്‍ മാത്രം ഇത് വിവാദമായതിന്റെ അടിസ്ഥാനം എന്താണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ ചോദ്യം. ദത്തത്രേയ ഹൊസബളേയുടെ പേര് വിവാദത്തിലാകുന്നതില് ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളോട് വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.



