KND-LOGO (1)

അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജ; നാല് വിക്കറ്റുമായി വാഷിങ്ടന്‍ സുന്ദറും;മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 235 റണ്‍സിന് പുറത്ത്

മുംബൈ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡ് 235 റണ്‍സിനു പുറത്ത്. അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും നാല് വിക്കറ്റുമായി വാഷിങ്ടന്‍ സുന്ദറും തകര്‍ത്തെറിഞ്ഞപ്പോള്‍ 65.4 ഓവറില്‍ കിവീസ് വീണു. ആദ്യ രണ്ട് ടെസ്റ്റിലും തോല്‍വി നേരിട്ടതോടെ അഭിമാന പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കിവീസിനെ ആദ്യ ദിനം ഓള്‍ഔട്ടാക്കാനായത് നിര്‍ണായകമായി.129 പന്തില്‍ 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ്ങും (138 പന്തില്‍ 71) അര്‍ധ സെഞ്ചറി തികച്ചു. ഡെവോണ്‍ കോണ്‍വെ (11 പന്തില്‍ നാല്), ടോം ലാഥം (44 പന്തില്‍ 28), രചിന്‍ രവീന്ദ്ര (12 പന്തില്‍ അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (28 പന്തില്‍ 17), ഇഷ് സോധി (19 പന്തില്‍ ഏഴ്), മാറ്റ് ഹെന്റി (പൂജ്യം), അജാസ് പട്ടേല്‍ (16 പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലന്‍ഡ് താരങ്ങളുടെ സ്‌കോറുകള്‍.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.