ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യന്‍ കമ്പനികള്‍ക്കും രണ്ട് പൗരന്മാര്‍ക്കും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ. യുഎസ് ആരോപണം ഉന്നയിച്ച റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.



