പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും.
ഡോക്ടറുടെ കൊലപാതകം രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സുരക്ഷ ആവശ്യപ്പെട്ട് ദിവസങ്ങളായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സമരത്തിലാണ്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. വിവിധ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.



