ന്യൂഡൽഹി : വയോജന ചികിത്സയുടെ ഭാഗമായി സ്വതന്ത്രമായി മരുന്ന് നൽകാനും ചികിത്സ നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടീഷണർമാരെ സൃഷ്ടിക്കാൻ രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സ് വരുന്നു. ബി എസ് സി നഴ്സിങ് കഴിഞ്ഞവർക്കായി 2 വർഷത്തെ നഴ്സിങ് പ്രാക്ടീഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻ പി ജി എൻ )എന്ന കോഴ്സ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ രൂപപ്പെടുത്തി. വൈകാതെ ഇതു നഴ്സിങ് കോളേജുകളിലും മെഡിക്കൽ കോളേജ്കളിലും ആരംഭിക്കും. കേന്ദ്ര സംസ്ഥാന തലങ്ങളിൽ എൻ. പി. ജി. എൻ പുതിയ കേഡർ മാരായി പ്രവർത്തിക്കും.



