KND-LOGO (1)

പ്രപഞ്ചോത്പത്തിയോളം വര്‍ഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റില്‍- പുതിയ ചിപ്പ് കണ്ടെത്തി ഗൂഗിള്‍

വാഷിങ്ടൺ: വലുപ്പം നാലുചതുരശ്രസെന്റീമീറ്ററേയുള്ളൂ. പക്ഷേ, പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വർഷംകൊണ്ട് തീർക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളിൽ ചെയ്തുതീർക്കും. ഗൂഗിൾ വികസിപ്പിച്ച പുതിയ കംപ്യൂട്ടർചിപ്പാണ് ഈ അതിവേഗ പണിയാൾ. പേര് ‘വില്ലോ’.ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പ്രധാനപരിമിതികൾ മറികടക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗൂഗിൾ പറയുന്നു.

ലോകത്ത് പരമ്പരാഗതമായുപയോഗിച്ചുവരുന്ന വേഗരാജാക്കളായ കംപ്യൂട്ടറുകൾ 10 സെപ്റ്റില്യൺ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വർഷംകൊണ്ട് ചെയ്തുതീർക്കുന്ന ജോലിയാണ് ഈ ചിപ്പ് അഞ്ചുമിനിറ്റുകൊണ്ടു ചെയ്തുതീർക്കുക.ഇന്നത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടറുകളേക്കാൾ കംപ്യൂട്ടിങ് വേഗം ഉറപ്പ് നൽകുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. മൈക്രോസോഫ്റ്റ്, ഐബിഎം പോലുള്ള മറ്റ് വൻകിടക്കാരും ഈ രംഗത്ത് സജീവമാണ്.കാലിഫോർണിയയിലെ സാന്റ ബാർബാറയിലാണ് ചിപ്പ് നിർമിച്ചത്. ‘ആഫ്റ്റർ എയ്റ്റ് മിന്റ്’ എന്ന ചോക്ലറ്റിന്റെ വലുപ്പമാണതിന്. താരതമ്യേന കുറഞ്ഞ തെറ്റുകളേ വരുത്തുന്നുള്ളൂവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കംപ്യൂട്ടറുകളുടെ ശേഷി വർധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിർമിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായമാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ നിർണായക കണ്ടെത്തൽ കൂടിയാണിത്.105 ക്യുബിറ്റുകൾ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിർമിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകൾ ‘ബിറ്റ്’ (Bit- ബൈനറി ഡിജിറ്റ് എന്നതിന്റെ ചുരുക്കം ) അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ, ക്വാണ്ടം കംപ്യൂട്ടറുകളിൽ ക്യുബിറ്റുകളാണ്. സാധാരണ ബിറ്റുകൾ 0 അല്ലെങ്കിൽ 1 നെ പ്രതിനിധീകരിക്കുമ്പോൾ, ക്യുബിറ്റുകൾക്ക് 0, 1 എന്നിവയ്ക്കൊപ്പം രണ്ടിന്റെയും സൂപ്പർപോസിഷനെയും പ്രതിനിധീകരിക്കാൻ കഴിയും. ഇക്കാരണത്താൽ ക്വാണ്ടം കംപ്യൂട്ടറുകളുടെ വേഗം വർധിക്കും.എന്നാൽ ചുറ്റുമുള്ള പരിസ്ഥിതികൾ ക്യുബിറ്റുകളെ എളുപ്പം സ്വാധീനിക്കും. അതായത് താപ വ്യതിയാനം, അണുവിനേക്കാൾ ചെറിയ പദാർഥങ്ങൾ പോലുള്ള ബാഹ്യ ഇടപെടലുകൾ എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും. ഇത് അവയുടെ പ്രവർത്തനത്തെ ബാധിക്കും. ഇക്കാരണത്താൽ പിഴവുകൾ സംഭവിക്കാതെ കൂടുതൽ ക്യുബിറ്റുകളെ ഒന്നിച്ചുചേർത്ത് ശക്തിയേറിയ ക്വാണ്ടം കംപ്യൂട്ടിങ് ഒരുക്കുന്നതും പിഴവുകളുണ്ടായാൽ അത് പരിഹരിക്കുന്നതും വലിയൊരു വെല്ലുവിളിയാണ്.എന്നാൽ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമായി ബന്ധിപ്പിക്കാൻ വില്ലോ ചിപ്പിൽ ഒരു വഴി കണ്ടെത്തിയെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. മുകളിൽ പറഞ്ഞ വെല്ലുവിളി പരിഹരിക്കാനും വേഗമേറിയ ക്വാണ്ടം കംപ്യൂട്ടിങ് സാധ്യമാക്കാനും ഇതുവഴി സാധിക്കും. പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ അപ്പോൾ തന്നെ കണ്ടെത്തി പരിഹരിക്കാൻ ഗൂഗിളിന്റെ പുതിയ സംവിധാനത്തിന് സാധിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.