പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു.സ്‌കൂളിലെയും യൂണിവേഴ്‌സിറ്റിയിലെയും പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിരുന്നിലാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ.
ജനങ്ങളുടെ നിശ്ചയപ്രകാരം ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടത്. പൂരം കലക്കിയോ, അവിടെത്തെ ആനയ്‌ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണ്.



