KND-LOGO (1)

പാർട്ടിയിൽനിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞു : സുധാകരൻ

ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, എംഎൽഎ എച്ച്. സലാം എന്നിവർക്കെതിരെ മുൻമന്ത്രി ജി. സുധാകരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിൽ ഇരുവരും രാഷ്ട്രീയ ക്രിമിനൽ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, കഴിഞ്ഞ അഞ്ച് വർഷമായി തന്നെ പാർട്ടിയിൽ നിന്ന് പുറന്തള്ളാനുള്ള ഗൂഢാലോചനകളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഏപ്രിൽ 11-ന് ഇരുവരും ചേർന്ന് ഒരേ ദിവസം പ്രസ്താവന ഇറക്കിയത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും, പി. കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. തന്റെ സമ്പാദ്യം നിയമാനുസൃതമാണെന്നും, കുടുംബത്തിന്റെ പേരിൽ നിക്ഷേപിക്കുന്നത് മൗലികാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തികളുടെ സ്വകാര്യതയിൽ ഇടപെടുന്നത് ഗുരുതര നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സുധാകരൻ, കൂടുതൽ വാഗ്വാദത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നും പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.