ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് രഞ്ജിത്തും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.
കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ അത് ലഭ്യമാക്കും. ആവശ്യമെങ്കിൽ, ഒരു കേസ് ഫയൽ ചെയ്യുന്നതിനുള്ള സഹായം നൽകും. പേജ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് മന്ത്രി മറുപടി നൽകി.
ഈ ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് സ്ഥാനവും നടൻ സിദ്ദിഖ് അമ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചു. യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത്പറഞ്ഞിരുന്നു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.



