KND-LOGO (1)

നിരോധനം മറികടന്ന് ജനം പടക്കം പൊട്ടിച്ചു, പുകയിൽ മുങ്ങി ഡൽഹി.

ന്യൂഡൽഹി ∙ : നിരോധനം ലംഘിച്ച് ആളുകൾ ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞു.ലാജ്പത് നഗർ, കൽക്കാജി, ഛത്തർപുർ, ജൗന്‌പുർ, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്,വികാസ് പുരി, ദിൽഷാദ് ഗാർഡൻ, ബുരാരി തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ, പടിഞ്ഞാറൻ ഡൽഹിയിലെ നിരവധി ഭാഗങ്ങളിലുംജഹാംഗീർപുരി, മുണ്ട്ക, നാരേല, പട്പർഗഞ്ച്, രോഹിണി, ഷാദിപുർ, സോണിയ വിഹാർ, നെഹ്‌റു നഗർ, നജഫ്‌ഗഡ് തുടങ്ങിയനിരീക്ഷണ കേന്ദ്രങ്ങളിൽ ‘വളരെ മോശം’ നിലവാരമാണു വായുവിനു രേഖപ്പെടുത്തിയതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.വൈകിട്ട് 4ന് വായുഗുണനിലവാര സൂചിക 328 ആയി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 വർഷത്തിനിടെ ദീപാവലി ദിനത്തിൽ ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും മോശം അവസ്ഥയുമായി. കഴിഞ്ഞ 4 വർഷത്തെ രീതി പിന്തുടർന്ന്, ഈ മാസം ആദ്യംതന്നെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണവും വിൽപനയും ഉപയോഗവും സർക്കാർ നിരോധിച്ചിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.