KND-LOGO (1)

നിമിഷപ്രിയയുടെ വധശിക്ഷാ വിധിയിൽ ഒപ്പുവെച്ച് യെമൻ പ്രസിഡന്റ്

ദില്ലി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയതായാണ് വിവരം.നിലവിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ചകൾ വഴിമുട്ടി നിൽക്കുന്നു.മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നുണ്ട്. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.