ചെന്നൈ :നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെറ്റി കഴകത്തിന്റെ ആദ്യസംസ്ഥാനസമ്മേളനത്തിൽ പങ്ക് എടുക്കാൻ എത്തിച്ചേർന്നവർക്ക് വെല്ലുവിളിയായി കനത്ത ചൂട്. അഞ്ചുലക്ഷം പേരെയായിരുന്നു പാർട്ടി പ്രതീക്ഷിച്ചത്. കുറഞ്ഞത് മൂന്ന് ലക്ഷത്തി ലെറേപ്പേർ സമ്മേളനത്തിന് എത്തിയിട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവർക്ക് കനത്ത വെല്ലുവിളിയായി. കത്തുന്ന സൂര്യനിൽനിന്നുള്ള രക്ഷക്കായി സമ്മേളനത്തിൽ എത്തിയവർ തലയിൽ കസേര എടുത്തു വച്ചാണ് നിന്നത്. 90_ഓളം പേർ കുഴഞ്ഞു വീണതായി പ്രാദേശിക മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



