കൊച്ചി: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കാന് ഇനി രണ്ടാഴ്ച്ച മാത്രമാണ് സമയം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പു ചൂടിപിക്കുമ്പോള് മുനമ്പത്തെ വഖഫ് ഭൂമി വിഷയം സിപിഎം, കോണ്ഗ്രസ് മുന്നണികള്ക്ക് തലവേദനയായി മാറുകയാണ്. ചെറായി, മുനമ്പം പ്രദേശങ്ങളിലെ 600ലേറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായിട്ടും ഇതില് വേണ്ടത്ര ഇടപെടല് നടത്താന് സര്ക്കാറോ പ്രതിപക്ഷമോ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില് കത്തോലിക്കാ സഭ നേരിട്ട് വിഷയത്തില് സമരവുമായി രംഗത്തുവന്നതോടെ മുന്നണികള് വെട്ടിലായിരിക്കയാണ്.ഉപതിരഞ്ഞെടുപ്പില് ഈ വിഷയം ചര്ച്ചയാക്കാനാണ് ബിജെപിയും തയ്യാറെടുക്കുന്നത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെല്ലാം ക്രൈസ്തവ വോട്ടുകളും നിര്ണായകമാണ്.



