KND-LOGO (1)

മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള മത്സരത്തെ വിമർശിച്ച് എകെ ആൻറണി

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള മത്സരത്തെ വിമർശിച്ച് എകെ ആൻറണി. അനാവശ്യ ചർച്ചകൾ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോൺഗ്രസ് നേതാക്കളെ ആൻറണി ഓർമ്മിപ്പിച്ചു. കിടമത്സരത്തിനെതിരെ പാർട്ടിക്കള്ളിൽ അമർഷം ഉയരുന്നതിനിടെയാണ് മുതിർന്ന നേതാവിൻറെ പരസ്യവിമർശനം . മത സാമുദായികനേതാക്കളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താൻ പോരിനിറങ്ങിയ നേതാക്കൾക്കാണ് ആൻറണിയുടെ മുന്നറിയിപ്പും ഉപദേശവും. തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിനായുള്ള മിഷൻ 25 വരെ മാറ്റിവെച്ച് നിയമസഭ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മോഹിച്ചുള്ള പാർട്ടിയിലെ പോര്. കോൺഗ്രസ്സിൽ തന്നെ ഒരുവലിയ വിഭാഗത്തിനുള്ള എതിർപ്പാണ് ആൻറണി പ്രകടമാക്കിയത്. ഉച്ചക്ക് ശേഷം ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിലും സമാന വിമർശനങ്ങൾക്ക് സാധ്യതയേറെ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.