KND-LOGO (1)

രണ്ടുദിവസം കൊണ്ട് ഒരുകോടി ലൈക്ക് നേടി വീഡിയോ, മനുഷ്യർ വഴിമാറാൻ കാത്തുനിൽക്കുന്ന പെൻ​ഗ്വിൻ

അതിമനോഹരവും ആളുകളെ ആകർഷിക്കുന്നതുമായ അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടം തോന്നുന്ന പക്ഷിയാണ് പെൻ​ഗ്വിൻ. വളരെ ക്യൂട്ട് ആണ് അവയുടെ രൂപവും ഭാവവും എല്ലാം. അതിനാൽ തന്നെ പെൻ​ഗ്വിനുകളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അൻ്റാർട്ടിക് ഉപദ്വീപിൻ്റെ മഞ്ഞുപാളികൾക്കിടയിലാണ് ഈ മനോഹരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. എക്സ്ക്യൂസ് മീ എന്ന് പറയാൻ പെൻ​ഗ്വിന് മടി തോന്നിയിരിക്കാം എന്നാണ് കാപ്ഷനിൽ പറയുന്നത്. വീഡിയോയിൽ കാണുന്നത് രണ്ടുപേർ ചിത്രം പകർത്തുന്നതാണ്. അപ്പോഴാണ് അതുവഴി ഒരു പെൻ​ഗ്വിൻ വരുന്നത്. അതിന് അതുവഴി പോകേണ്ടതുണ്ട്. അതിനായി അത് കാത്ത് നിൽക്കുന്നത് കാണാം. ഇത് കണ്ടപ്പോൾ‌ ചിത്രം പകർത്തുന്നവർ മാറിക്കൊടുക്കുകയും പെൻ​ഗ്വിൻ അതുവഴി കടന്നു പോവുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Ciera Ybarra എന്ന യൂസറാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു പെൻഗ്വിൻ ഹൈവേ അല്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അവിടെ വച്ചിരിക്കുന്ന കൊടി കാണിക്കുന്നത് അത് മനുഷ്യർക്ക് പോകാനുള്ള പാതയാണ് എന്നാണ്. മനുഷ്യർ പെൻ​ഗ്വിൻ ഹൈവേയിലൂടെ പോകാതിരിക്കാനാണ് ഇങ്ങനെ കൊടി വച്ചിരിക്കുന്നത് എന്നും പിന്നീട് അവർ വിശദീകരിക്കുന്നുണ്ട്

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.